സിറിയയിലെ ദേവാലയത്തിൽ ചാവേർ ആക്രമണം;15 പേർ കൊല്ലപ്പെട്ടു
Sunday, June 22, 2025 11:53 PM IST
ഡമാസ്കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഡമാസ്കസിലെ സെന്റ് ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്.
ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്നാണ് റിപ്പോർട്ട്. പള്ളിയിൽ പ്രവേശിച്ച ഭീകരൻ പ്രാർഥിച്ചുകൊണ്ടിരുന്നവർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.