നിലമ്പൂരിലേത് പിണറായി സര്‍ക്കാരിനെതിരെയുള്ള ജനരോക്ഷം: ആര്യാടന് ഷൗക്കത്ത്
Monday, June 23, 2025 11:54 AM IST
മലപ്പുറം: തുടര്‍ച്ചയായി രണ്ട് തവണ നഷ്ടപ്പെട്ട സീറ്റാണ് 10000ല്‍ അധികം ഭൂരിപക്ഷത്തിന് യുഡിഎഫ് തിരിച്ചുപിടിച്ചതെന്ന് നിലന്പൂരിലെ സ്ഥാനാർഥി ആര്യാടന് ഷൗക്കത്ത്. നിലമ്പൂരില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി അവഗണന നേരിടുന്ന ജനത്തിന്റെ വിജയമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.
പിണറായി വിജയന് സര്‍ക്കാരിനെതിരെയുള്ള ജനരോക്ഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. നിലമ്പൂരിലെ ജനങ്ങള്‍ നേരിട്ട അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണിത്.
അന്‍വറിന് ലഭിച്ച വോട്ടുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഷൗക്കത്ത് പ്രതികരിച്ചില്ല. തങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുമുള്ളതൊന്നും നിലമ്പൂരില്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.