തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​ർ വ്യോ​മ​പാ​ത അ​ട​ച്ച​തി​നാ​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ബ​ഹ​റി​നി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്.

രാ​ത്രി പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രത്തു നി​ന്നും വൈ​കു​ന്നേ​രം ഏ​ഴി​ന് കൊ​ച്ചി​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്. ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​യു​ടെ സൈ​നി​ക താ​വ​ള​ത്തി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ വ്യോ​മ​പാ​ത അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

പ​ത്തോ​ളം മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.