കാട്ടാന ആക്രമണം: നിലമ്പൂരിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Wednesday, June 25, 2025 6:24 PM IST
മലപ്പുറം: നിലമ്പൂരിലുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിലുണ്ടായ സംഭവത്തിൽ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്.
ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ ഇവരുടെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്.
ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്തേക്ക് പോലീസ് ഉൾപ്പടെയുള്ളവർക്ക് എത്താൻ കഴിഞ്ഞിട്ടില്ല.