തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി‌​ടെ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച വി​ദ്യാ​ഭ്യാ​സ​ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക്കി‌​ടെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ കെ​എ​സ്‌​യു പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പു നെ​യ്യാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു.

ആ​ര്‍​എ​സ്എ​സ് - യു​വ​മോ​ര്‍​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​ദ്യാ​ഭ്യാ​സ​ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും കെ​എ​സ്‌​യു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.