മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​വി മും​ബൈ​യി​ലാ​ണ് സം​ഭ​വം. ജ​നി​ച്ച് മൂ​ന്ന് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ബാ​സ്ക്ക​റ്റി​നു​ള്ളി​ൽ നി​ന്നു​മാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സാ​മ്പ​ത്തി​ക പ്ര​ശ്നം കാ​ര​ണം കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ചെ​യ്ത​തി​ന് മാ​പ്പ് അ​പേ​ക്ഷി​ച്ചും കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ ക്ഷ​മാ​പ​ണ​ക്കു​റി​പ്പ് ബാ​സ്ക്ക​റ്റി​നു​ള്ളി​ൽ വ​ച്ചി​രു​ന്നു. ന​വി മും​ബൈ​യി​ലെ പ​ൻ​വേ​ലി​ലെ ട​ക്കാ കോ​ള​നി​യി​ലെ വ​ഴി​വ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ പ്ര​ദേ​ശ​വാ​സി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കു​ഞ്ഞി​നെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. പോ​ലീ​സ് കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.