തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട കെ​എ​സ്എ​ഫ്ഇ​യി​ൽ നി​ന്ന് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ ഒ​പ്പി​ട്ട് ചി​ട്ടി തു​ക കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര സ്വ​ദേ​ശി​യും കെ​എ​സ്എ​ഫ്ഇ ചി​ട്ടി ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​യ അ​ഭി​ജി​ത് (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

2024 ജൂ​ലൈ 15 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ഭി​ജി​ത്ത്, സാം ​രാ​ജ്, ചി​ട്ടി അം​ഗ​മാ​യ ശ​ര​ണ്യ ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​ന്‍റെ പാ​സ്ബു​ക്കും ത​വ​ണ തു​ക​യും കൈ​ക്ക​ലാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ശ​ര​ണ്യ ജ​യ​ന് ജാ​മ്യം നി​ൽ​ക്കു​ന്ന​ത് വി​ഷ്ണു​വാ​ണ് എ​ന്ന് ധ​രി​പ്പി​ച്ച് സാം ​രാ​ജി​നെ വ​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി. ശ​ര​ണ്യ ജ​യ​ന്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച ചി​ട്ടി​ക്ക് ജാ​മ്യ​ത്തി​ന് ഒ​പ്പി​ട്ട് പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.