കോ​ഴി​ക്കോ​ട്: എ​സ്എ​ഫ്ഐ​യു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ന് അ​വ​ധി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഡി​ഇ​ഓ​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. കെ​എ​സ്‌​യു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാം​പ​സ് ഹൈ​സ്കൂ​ളി​നാ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ അ​വ​ധി ന​ല്‍​കി​യ​ത്. എ​സ്എ​ഫ്ഐ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ച്ചി​റ​ക്കി​യ​ത്.

റാ​ലി​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കാ​ന്‍ സ്കൂ​ളി​ന് അ​വ​ധി ന​ല്‍​ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​നോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യം അം​ഗീ​ക​രി​ച്ച ഹെ​ഡ്മാ​സ്റ്റ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്എ​ഫ്ഐ​യു​ടെ ആ​വ​ശ്യം അ​നു​വ​ദി​ക്കു​ക​യ​ല്ലാ​തെ ത​നി​ക്ക് മു​ന്നി​ല്‍ മ​റ്റു വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞു.