വാ​ഷിം​ഗ്ട​ൺ ഡിസി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നാ​യി അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്നു ഇ​സ്ര​യേ​ൽ പ്ര​ധാ​നമ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

വ്യാ​പാ​ര​ക്ക​രാ​ർ ച​ർ​ച്ച ചെ​യ്യും എ​ന്ന​തൊ​ഴി​ച്ചാ​ൽ കൂ​ടി​ക്കാ​ഴ്ച​യെ സം​ബ​ന്ധി​ക്കു​ന്ന മ​റ്റൊ​രു വി​വ​ര​വും വെ​ളി​പ്പെ​ടു​ത്താ​ൻ നെ​ത​ന്യാ​ഹു ത​യാ​റാ​യി​ട്ടി​ല്ല.

ഗാ​സ​യി​ൽ ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ൽ എ​ത്ര​യും വേ​ഗം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ന്ദ​ർ​ശ​നം. ഇ​റാ​നു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്നാ​ണ് നി​ഗ​മ​നം.