തുടർചികിത്സ; മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Saturday, July 5, 2025 6:36 AM IST
തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.
ചികിത്സയുടെ ഭാഗമായി പത്തു ദിവസം മുഖ്യമന്ത്രി അമേരിക്കയിൽ തങ്ങുന്നുണ്ടെങ്കിലും പകരം ചുമതല ആർക്കും നൽകിയിട്ടില്ല. പാർട്ടി നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
മുന്പും മുഖ്യമന്ത്രി ചികിത്സയ്ക്കു പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.