തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് തു​ട​ങ്ങി. സം​യു​ക്ത സ​മ​ര​സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി തി​ങ്ക​ളാ​ഴ്ച ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​യു​ക്ത സ​മ​ര സ​മി​തി പ​ണി​മു​ട​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സെ​ഷ​ൻ നി​ര​ക്ക് കൂ​ട്ടു​ക, വ്യാ​ജ ക​ൺ​സെ​ഷ​ൻ കാ​ർ​ഡ് ത​ട​യു​ക, 140 കി.​മീ അ​ധി​കം ഓ​ടു​ന്ന ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ക, അ​നാ​വ​ശ്യ​മാ​യി പി​ഴ​യീ​ടാ​ക്കു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 22 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് തീ​രു​മാ​നം.