ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ശ്രീ​ഹ​രി സു​കേ​ഷും സ​ഹ​പാ​ഠി സാ​വ​ന്ന മേ​യ് റോ​യ്സു​മാ​ണ് മ​രി​ച്ച​ത്.

മാ​നി​ട്ടോ​ബ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ന​ഡ​യി​ലെ ഹാ​ർ​വ്സ് എ​യ​ർ പൈ​ല​റ്റ് ട്രെ​യി​നിം​ഗ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

സ്വ​കാ​ര്യ പൈ​ല​റ്റ് ലൈ​സ​ൻ​സ് നേ​ടി​യ ശ്രീ​ഹ​രി കൊ​മേ​ഴ്ഷ്യ​ൽ ലൈ​സ​ൻ​സി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. "വി​ദ്യാ​ർ​ഥി​ക​ൾ ഒ​റ്റ എ​ഞ്ചി​ൻ വി​മാ​നം പ​റ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല'- പോ​ലീ​സ് പ​റ​ഞ്ഞു. ആശയ വിനിമയത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.