ആശങ്ക; നാട്ടുകാര് തല്ലിക്കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Saturday, July 12, 2025 9:49 PM IST
പത്തനംതിട്ട: പെരിങ്ങമലയിൽ നാട്ടുകാരേയും ഒട്ടേറെ വളർത്തു മൃഗങ്ങളേയും കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണ് തെരുവുനായ നിരവധിപേരെ ആക്രമിച്ചത്.
തുടര്ന്ന് കൗൺസിലറുടെ നേതൃത്വത്തിൽ നായെ തല്ലിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ എല്ലാവരും ആശുപത്രിയിൽ ചികിത്സതേടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.