ലോർഡ്സിൽ ആർക്കും ലീഡില്ല; ഇംഗ്ലണ്ടിന്റെ അതേ സ്കോറിൽ ഇന്ത്യയും പുറത്ത്
Saturday, July 12, 2025 11:22 PM IST
ലണ്ടൻ: ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ആർക്കും ലീഡില്ല. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 387 റൺസിനു മറുപടി പറഞ്ഞ ഇന്ത്യയും അതേ സ്കോറിനു പുറത്തായി.
ആറിന് 376 എന്ന നിലയിൽ നിന്നാണ് 387 റൺസിന് ഇന്ത്യ പുറത്തായത്. 11 റൺസിനിടെയാണ് അവസാന നാലു വിക്കറ്റുകൾ വീണത്. കെ.എൽ.രാഹുലിന്റെ സെഞ്ചറിയും (100), ഋഷഭ് പന്ത് (74), രവീന്ദ്ര ജഡേജ (72) എന്നിവരുടെ അർധസെഞ്ചറികളുമാണ് ഇന്ത്യയ്ക്കു കരുത്തായത്.
നിതീഷ് റെഡ്ഡി ( 30), വാഷിംഗ്ടൻ സുന്ദർ ( 23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ജോഫ്ര ആര്‍ച്ചറും സ്റ്റോക്ക്സും രണ്ടു വിക്കറ്റ് വീതമെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ സാക് ക്രോളിയും (രണ്ട്) ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍.