സിപിഎം ഓഫീസിനു നേരെ പടക്കമെറിഞ്ഞു,കേസിൽ സിപിഎമ്മുകാരൻ കസ്റ്റഡിയിൽ
Sunday, July 13, 2025 12:48 AM IST
പാലക്കാട്: മണ്ണാർക്കാട് സിപിഎം ഓഫീസിന് നേരെ പടക്കമെറിഞ്ഞ കേസിൽ ഒരാൾ കസ്റ്റഡിയിൽ. സിപിഎം പ്രവർത്തകനായ പുല്ലശേരി സ്വദേശി അഷറഫിനെയാണ് മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ പി.കെ. ശശിയുടെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നുവെന്നും ആക്രമി വന്നത് മണ്ണാർക്കാട് ഏരിയ സെക്രട്ടറിയെ ആക്രമിക്കാനെന്നും നേതാക്കൾ ആരോപിച്ചു.
പാലക്കാട് മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പടക്കം പൊട്ടിച്ചത്. രാത്രി 8.55 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷി പറയുന്നത്.