പാലക്കാട് വീണ്ടും നിപ്പ; പനി ബാധിച്ച് മരിച്ച മധ്യവയസ്കന് രോഗം സ്ഥിരീകരിച്ചു
Sunday, July 13, 2025 2:20 AM IST
പാലക്കാട്: പാലക്കാട് പനി ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58-കാരന് നിപ്പ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 58-കാരന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഇയാൾ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചു.
ഇയാളുടെ കൂടുതൽ സാന്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.