ഒഡീഷയിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു
Sunday, July 13, 2025 6:02 AM IST
ബാലസോർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്ക്.
ബെർഹാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഛത്രപൂർ പ്രദേശത്തെ ഒരു കനാൽ നിർമാണ സ്ഥലത്തിന് സമീപമാണ് സംഭവം.
മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേർ സ്ത്രീകളാണ്. ഇവരെ നീലഗിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.