കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Sunday, July 13, 2025 5:11 PM IST
മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങൽ കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താനൂർ എടക്കടപ്പുറം സ്വദേശി ജൂറൈജ് ആണ് മരിച്ചത്. തൃശൂർ അഴീക്കോട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർഥി ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു. അന്ന് മുതൽ തന്നെ വിദ്യാർഥിക്കായി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ തൃശൂരിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. കരയിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.