ബീഹാറിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു
Monday, July 14, 2025 2:33 AM IST
പാറ്റ്ന: ബീഹാർ തലസ്ഥാനമായ പാറ്റ്നയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്നയിലെ സുല്‍ത്താന്‍പൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ആണ് അഭിഭാഷകന് വെടിയേറ്റ് മരിച്ചത്.
ജിതേന്ദ്ര സിങ്ങ് മല്‍ഹോത്ര(58) ആണ് മരിച്ചത്. ചായകുടിച്ച് മടങ്ങുന്നതിനിടെ അക്രമികള്‍ മല്‍ഹോത്രക്ക് നേരെ വെടിയുയര്‍ത്തുകയായിരുന്നു എന്ന് പാറ്റ്ന ഈസ്റ്റ് എസ്പി പറഞ്ഞു.
വെടിയേറ്റ മല്‍ഹോത്രയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.സംഭവ സ്ഥലത്ത് നിന്ന് മൂന്ന് ബുള്ളറ്റുകള്‍ പൊലീസ് കണ്ടെടുത്തെന്നും പോലീസ് അറിയിച്ചു.
പാറ്റ്ന സിറ്റി എഎസ്പി സംഭവ സ്ഥലം സന്ദര്‍ശിച്ചു.അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.