സ്റ്റണ്ട് ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം
Monday, July 14, 2025 10:35 AM IST
ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് ഏലിയാസിന് (രാജു) സിനിമ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം. ആര്യയെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്.
ജൂലൈ 13-ന് നാഗപട്ടണത്ത് വച്ചാണ് അപകടം നടന്നത്. രാജു സഞ്ചരിച്ച കാർ ചിത്രീകരണത്തിനിടെ തലകീഴായി മറിയുകയായിരുന്നു.
തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. സിനിമയിൽ കാർ ജംപിംഗ് സ്റ്റണ്ട് സ്പെഷലിസ്റ്റ് ആയിരുന്നു രാജു. സര്‍പാട്ടൈ പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
രാജുവിനെ അനുസ്മിച്ച് വിശാല്‍ എക്സില്‍ കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്. സ്റ്റണ്ട് ആര്‍ടിസ്റ്റ് രാജുവിന്റെ മരണം വിശ്വസിക്കാനാകുന്നില്ല എന്നാണ് വിശാല്‍ കുറിച്ച്. വര്‍ഷങ്ങളായി എനിക്ക് രാജുവിനെ അറിയാം. എന്റെ നിരവധി സിനിമകളില്‍ ബുദ്ധിമുട്ടേറിയ സ്റ്റണ്ടുകളില്‍ രാജു പ്രവര്‍ത്തിച്ചിട്ടുണ്ട്. ധീരനായ ഒരു വ്യക്തിയായിരുന്നു രാജു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍. ആത്മശാന്തി നേരുന്നുവെന്നും വിശാല്‍ കുറിച്ചു.