കൊ​ല്ലം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന സി.​വി.​പ​ത്മ​രാ​ജ​ന്‍ അ​ന്ത​രി​ച്ചു. 93 വ​യ​സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കെ. ​ക​രു​ണാ​ക​ര​ൻ-​എ.​കെ ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു. 1982ൽ ​ചാ​ത്ത​ന്നൂ​രി​ൽ​നി​ന്ന് വി​ജ​യി​ച്ച് കെ. ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ ഗ്രാ​മ​വി​ക​സ​ന - ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി. പി​ന്നീ​ട് മ​ന്ത്രി​പ​ദം രാ​ജി​വ​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി.

87ൽ ​തോ​റ്റെ​ങ്കി​ലും 91ൽ ​വീ​ണ്ടും വി​ജ​യം. വൈ​ദ്യു​തി- ക​യ​ർ മ​ന്ത്രി​യും പി​ന്നീ​ട് വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യി. കെ.​ക​രു​ണാ​ക​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യ്ക്ക് പോ​യ​പ്പോ​ൾ ആ​ക്‌​ടിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​യി.

1994 ൽ ​എ.​കെ ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ൽ ധ​നം-​ക​യ​ർ- ദേ​വ​സ്വം മ​ന്ത്രി​യാ​യി. പ്ലാ​നിം​ഗ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​ട്ടു​ണ്ട്. സം​സ്‌​ഥാ​നം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച സ​ഹ​കാ​രി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു സി.​വി.​പ​ത്മ​രാ​ജ​ൻ. കൊ​ല്ലം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

പ​ര​വൂ​ർ കു​ന്ന​ത്തു വേ​ലു വൈ​ദ്യ​ർ- കെ.​എം. ത​ങ്ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1931 ജൂ​ലൈ 22 നാ​ണ് ജ​ന​നം. കോ​ട്ട​പ്പു​റം പ്രൈ​മ​റി സ്കൂ​ൾ, എ​സ്.​എ​ൻ.​വി സ്കൂ​ൾ, കോ​ട്ട​പ്പു​റം ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. ച​ങ്ങ​നാ​ശേ​രി സെ​ന്റ് ബെ​ർ​ക്മാ​ൻ​സ് കോ​ള​ജി​ൽ നി​ന്ന് ഇ​ന്റ​ർ​മീ​ഡി​യ​റ്റ്. തി​രു​വ​ന​ന്ത​പു​രം എം.​ജി. കോ​ള​ജി​ലെ ആ​ദ്യ​ബാ​ച്ചി​ൽ ബി​എ പാ​സ്സാ​യി.

കോ​ട്ട​പ്പു​റം സ്‌​കൂ​ളി​ൽ​ത്ത​ന്നെ മൂ​ന്ന് വ​ർ​ഷം അ​ധ്യാ​പ​ക​നാ​യി. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ലു​മാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​പ​ഠ​നം. ഭാ​ര്യ: അ​ഭി​ഭാ​ഷ​ക​യാ​യ വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: അ​ജി (മു​ൻ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ, ഇ​ൻ​ഫോ​സി​സ്). അ​നി (വൈ​സ് പ്ര​സി​ഡ​ന്‍റ്, വോ​ഡ‍ോ​ഫോ​ൺ‌–​ഐ​ഡി​യ, മും​ബൈ). മ​രു​മ​ക​ൾ: സ്മി​ത.