ക​ണ്ണൂ​ർ: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന സി​പി​എം നേ​താ​വ് കെ.​കെ.​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ശ്വാ​സ ത​ട​സ​ത്തെ തു​ട​ർ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ക്ക് മു​ന്നി​ൽ ക​ണ്ണൂ​രി​ലെ സി​പി​എം നേ​താ​ക്ക​ൾ കെ.​കെ.​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. പി.​ജ.​യ​രാ​ജ​ൻ, കെ.​കെ. രാ​ഗേ​ഷ്, ടി.​വി.​രാ​ജേ​ഷ് തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്.

ടി.​പി വ​ധ​ക്കേ​സി​ലെ പ​ത്താം പ്ര​തി​യാ​യി​രു​ന്നു കെ.​കെ.കൃ​ഷ്ണ​ൻ. സി​പി​എം ഒ​ഞ്ചി​യം ഏ​രി​യ ക​മ്മി​റ്റി മു​ൻ അം​ഗ​വും വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു.

ടി.​പി​ക്കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി വെ​റു​തെ​വി​ട്ട ഇദ്ദേഹത്തെ ഹൈ​ക്കോ​ട​തി​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.