കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നു; പൊളിഞ്ഞുവീണത് ഉപയോഗ്യശൂന്യമായ കെട്ടിടം
Friday, July 18, 2025 11:38 AM IST
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അപകടം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടഭാഗങ്ങളാണ് തകർന്നത്. രണ്ടുവർഷമായി ഈ കെട്ടിട ഭാഗങ്ങൾ ഉപയോഗിച്ചിരുന്നില്ല.
അപകടസാധ്യത കണക്കിലെടുത്ത് കെട്ടിടത്തിന് പരിസരത്തേക്കുള്ള വഴി നേരത്തെ അടച്ചിരുന്നു. അപകടത്തിൽ ആളപായമില്ല.