എടിഎം സുരക്ഷാജീവനക്കാരന് മരിച്ച നിലയില്‍
Saturday, July 19, 2025 1:48 PM IST
തൊടുപുഴ: ബാങ്കിലെ എടിഎം കൗണ്ടർ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോടിക്കുളം വാരുകുഴിയില്‍ ബിനു (58)വിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
തൊടുപുഴ കരൂര്‍ വൈശ്യാബാങ്കിലെ എടിഎം കൗണ്ടറിന്റെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ ബാങ്ക് ജീവനക്കാരാണ് ബിനുവിനെ മരിച്ച നിലയില്‍ കണ്ടത്.
കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തൊടുപുഴ സിഐ എസ്.മഹേഷ്കുമാറിന്റെ
നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.