കൊല്ലത്ത് വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി
Saturday, July 19, 2025 8:24 PM IST
കൊല്ലം: സ്കൂൾ വിദ്യാർഥി മിഥുന്റെ ദാരുണ മരണത്തിനു കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്ത് കെഎസ്ഇബി. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്.
വെള്ളിയാഴ്ച ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്.