മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച ഞായറാഴ്ച
Saturday, July 19, 2025 11:07 PM IST
തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച വൈകുന്നരം രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവർണറെ കാണുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സമവായ നീക്കം.