മിഥുന്റെ മരണം: മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പ്രതി ചേർക്കും
Sunday, July 20, 2025 10:14 AM IST
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പോലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർക്കെതിരെയും കേസെടുക്കും.
അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.
അതേസമയം, മിഥുൻ ഷോക്കേറ്റ് മരിക്കാനിടയാക്കിയ വൈദ്യുതി ലൈൻ കെഎസ്ഇബി മുറിച്ചുമാറ്റി. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥർ എത്തി സ്കൂളിലെ സൈക്കിൾ ഷെഡിനു മുകളിൽ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈൻ മുറിച്ചു മാറ്റുകയായിരുന്നു.
മുറിച്ചുമാറ്റിയ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്ക് പോയിരുന്ന വൈദുതി കണക്ഷനുകൾ തൊട്ടടുത്ത പോസ്റ്റിൽ നിന്ന് തുടർന്ന് നൽകും.