കോൺഗ്രസ് അധ്യക്ഷന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
Monday, July 21, 2025 10:42 AM IST
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു'.-പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, നിരവധി കോൺഗ്രസ് നേതാക്കളും മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.