തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ചു​ള്ള അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഓ​ഗ​സ്റ്റ് ഏ​ഴു വ​രെ സ്വീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് 29ന് ​തി​രു​ത്ത​ലു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ഓ​ഗ​സ്റ്റ് 30ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

2.66 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. 1.26 കോ​ടി പു​രു​ഷ​ൻ​മാ​രും 1.40 കോ​ടി സ്ത്രീ​ക​ളും 233 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രു​മാ​ണ് ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.