വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ബൈക്ക് യാത്രക്കാരന് പരിക്ക്
Thursday, July 24, 2025 6:59 AM IST
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ബാവലിക്ക് സമീപത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്.
കെഎസ്ഇബി ഉദ്യോഗസ്ഥനായ ജിജീഷിനു നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ ജിജീഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിജീഷിന്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.