ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ബാ​വ​ലി​ക്ക് സ​മീ​പ​ത്ത് വ​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ജീ​ഷി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ ജി​ജീ​ഷി​നെ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ജീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.