ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ
Thursday, July 24, 2025 7:34 AM IST
ലണ്ടൻ: ഇന്ത്യ-യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല.
സോഫ്റ്റ്വെയർ, ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽനിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ - ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്.
ബ്രിട്ടനുമായി ഒപ്പിട്ട കരാറിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രിട്ടനിൽ കരാർ ഒപ്പിട്ടശേഷം ബ്രിട്ടീഷ് പാർലമെന്റ് ഇത് അംഗീകരിക്കേണ്ടതുണ്ട്.
ഒരു വർഷത്തിനുള്ളിൽ കരാർ നടപ്പിലാകും. വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്.
തുടർന്നു മാലദ്വീപിലേക്കു പോകുന്ന നരേന്ദ്ര മോദി 26നു മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.