ഗാ​സ: ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ-​ഹ​മാ​സ് പോ​രാ​ട്ട​ത്തി​നി​ടെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ട്ടി​ണി കി​ട​ന്ന് മ​രി​ച്ച​ത് 21 കു​ഞ്ഞു​ങ്ങ​ള്‍. പോ​ഷ​കാ​ഹാ​ര കു​റ​വും പ​ട്ടി​ണി​യും മൂ​ല​മാ​ണ് കു​ട്ടി​ക​ള്‍ മ​രി​ച്ച​തെ​ന്ന് ഗാ​സ സി​റ്റി​യി​ലെ അ​ല്‍ ഷി​ഫ ആ​ശു​പ​ത്രി മേ​ധാ​വി മു​ഹ​മ്മ​ദ് അ​ബു സാ​ല്‍​മി​യ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളാ​ണ് ഈ ​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളും മു​തി​ര്‍​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ 101 പേ​രാ​ണ് ക​ഴി​ഞ്ഞാ​ഴ്ച ഗാ​സ​യി​ല്‍ മ​രി​ച്ച​ത്. മ​തി​യാ​യ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ കു​ഴ​ഞ്ഞ് വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഇ​രു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​ത്. ഇ​സ്ര​യേ​ലി​ന്‍റെ ഉ​പ​രോ​ധം മൂ​ലം ഭ​ക്ഷ​ണം, ഇ​ന്ധ​നം, വൈ​ദ്യ​സ​ഹാ​യം എ​ന്നി​വ ല​ഭി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് ഗാ​സ​യി​ലെ ജ​ന​ത.