തിരുവനന്തപുരത്ത് രണ്ട് സ്കൂള്‍ കുട്ടികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു
Thursday, July 24, 2025 10:37 AM IST
തിരുവനന്തപുരം: നാലാഞ്ചിറയില്‍ സ്കൂള്‍ കുട്ടികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. രാവിലെ ട്യൂഷന് പോയ രണ്ട് പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു.