മോ​സ്‌​കോ: 49 പേ​രു​മാ​യി സ​ഞ്ച​രി​ച്ച റ​ഷ്യ​ന്‍ വി​മാ​നം പറക്കലിനിടെ കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ ക​മ്പ​നി​യാ​യ അ​ന്‍​ഗാ​ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​എ​ൻ-24 എ​ന്ന യാ​ത്രാ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്.

ചൈ​നീ​സ് അ​തി​ര്‍​ത്തി​ക്ക് സ​മീ​പം റ​ഷ്യ​യി​ലെ അ​മു​ര്‍ മേ​ഖ​ല​യ്ക്ക് മു​ക​ളി​ല്‍ വെ​ച്ചാ​ണ് വി​മാ​നം റ​ഡാ​റി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 43 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​റ് ക്രൂ ​അം​ഗ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ള്ള​താ​യാ​ണ് വി​വ​രം.

ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​താ​ണോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്