"ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേത് കൂടി, എല്ലാവർക്കും നന്ദി': വി.എ. അരുൺകുമാർ
Thursday, July 24, 2025 5:52 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിനു പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി മകൻ വി.എ. അരുൺകുമാർ.
ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും അച്ഛനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിഞ്ഞേക്കുമെന്ന് പ്രത്യാശിച്ചിരുന്നുവെന്നും എന്നാൽ വിധി മറിച്ചായിപ്പോയിയെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
രോഗശയ്യയിൽ കിടക്കുന്ന വി.എസിനെ കാണാൻ നൂറുകണക്കിനാളുകൾ താൽപര്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളുവെന്നും ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും വി.എ. അരുൺകുമാർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം