സര്‍ക്കാര്‍ പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; മുസ്ലീം ലീഗ് നേതാവിനെ സസ്പെൻഡ് ചെയ്തു
Thursday, July 24, 2025 7:44 PM IST
മലപ്പുറം: ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെതിരെ മുസ്ലീം ലീഗ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി.
മക്കരപറമ്പ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗമായ ടി.പി. ഹാരിസ് മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
സംഭവത്തിൽ ആരും ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. പാര്‍ട്ടിക്കകത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഹാരിസിനെതിരെ പാർട്ടി നേതൃത്വം നടപടിയെടുത്തത്.