രാജസ്ഥാനില്‍ സ്കൂൾ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടം; നാല് വിദ്യാർഥികൾ മരിച്ചു
Friday, July 25, 2025 11:25 AM IST
ജയ്പൂര്‍: രാജസ്ഥാനിലെ ജലവര്‍ ജില്ലയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. 17 പേര്‍ക്ക് പരിക്കുണ്ട്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാല് വിദ്യാർഥികളുടെ നില ഗുരുതരമാണ്. പരിക്കേറ്റ വിദ്യാർഥികളെ അധ്യാപകരുടേയും നാട്ടുകാരുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്.
അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് മതിയായ ചികിത്സ നല്കാന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ പ്രതികരിച്ചു.