കണ്ണൂരില്‍ അഴിമുഖത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
Saturday, July 26, 2025 9:30 AM IST
കണ്ണൂര്‍: പാലക്കോട് അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. പുഞ്ചക്കാട് സ്വദേശി എബ്രാഹാമിനെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ചെറുവള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ രണ്ട് പേരാണ് അപകടത്തില്‍പെട്ടത്. കനത്ത കാറ്റില്‍ ദിശ നഷ്ടപെട്ട് നീങ്ങിയ വള്ളം മറിയുകയായിരുന്നു. എബ്രാഹാമിന് ഒപ്പമുണ്ടായിരുന്ന ആള് നീന്തി രക്ഷപെട്ടു.