പാലോട് രവിയുടെ രാജി; പുതിയ ഡിസിസി അധ്യക്ഷൻ ഉടൻ
Sunday, July 27, 2025 6:28 AM IST
തിരുവനന്തപുരം: പാലോട് രവിയുടെ രാജിയെ തുടർന്ന് പുതിയ ഡിസിസി അധ്യക്ഷനെ കണ്ടെത്താൻ കെപിസിസി നീക്കം ആരംഭിച്ചു. തലസ്ഥാനത്തുള്ള ഒരു യുവനേതാവിനെ ഡിസിസി പ്രസിഡന്റ് ആക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവയ്ക്കുകയായിരുന്നു. എന്നാൽ പകരം ചുമതല നൽകുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.
എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത് വൻ വിവാദമായിരുന്നു.