കാപിറ്റൽ പണിഷ്മെന്റ് വിവാദം: സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി.ശിവൻകുട്ടി
Sunday, July 27, 2025 1:08 PM IST
തിരുവനന്തപുരം: കാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ സിപിഎം നേതാവും മുന്‍ എംപിയുമായ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി.ശിവൻകുട്ടി. ആലപ്പുഴ സമ്മേളനത്തിൽ ഒരു വനിതാ നേതാവും അത്തരത്തിൽ ഒരു ചർച്ച നടത്തിയിട്ടില്ല.
മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസിന് കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനവും പാർട്ടിയിലുള്ള എല്ലാവരും കൊടുത്തിട്ടുണ്ട്. ആലപ്പുഴ സമ്മേളനത്തിൽ താൻ പങ്കെടുത്തതാണ്. അവിടെ വെച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ വരുന്നത്.
വി.എസിന് മുതിർന്ന നേതാവ് എന്ന നിലയിൽ കൊടുക്കാൻ കഴിയുന്ന എല്ലാ ബഹുമാനങ്ങളും നൽകിയിട്ടുണ്ട്. അതിനപ്പുറമുള്ള അഭിപ്രായം വസ്തുതക്ക് നിരക്കുന്നതല്ലെന്നും ശിവൻകുട്ടി പറഞ്ഞു.