ബാണാസുര ഡാമിൽനിന്ന് തിങ്കളാഴ്ച അധിക ജലം തുറന്ന് വിടും
Sunday, July 27, 2025 11:25 PM IST
വയനാട്: ബാണാസുരസാഗര്‍ അണക്കെട്ടിൽ നീരൊഴുക്ക് വർധിച്ചതിനാൽ തിങ്കളാഴ്ച രാവിലെ ഏട്ടിന് സ്പിൽവേ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റർ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 85 സെന്റീമീറ്ററായി ഉയർത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.