ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. സ​ഹോ​ദ​ര​ന്‍റെ കൊ​ച്ചു​കു​ട്ടി​ക​ളെ അ​ടി​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്.

ഹെ​ബ്ബ​ഗോ​ഡി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​മ്മ​സാ​ന്ദ്ര​യി​ലാ​ണ് ന​ടു​ക്കു​ന്ന ഇ​ര​ട്ട​ക്കൊ​ല. മു​ഹ​മ്മ​ദ് ഇ​ഷാ​ഖ് (ഒ​ൻ​പ​ത്), മു​ഹ​മ്മ​ദ് ജു​നൈ​ദ് (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ അ​ഞ്ചു വ​യ​സ് പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് രോ​ഹ​ന്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വൈ​കീ​ട്ട് നാ​ലി​നാ​ണ് ആ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം. കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന്‍ ചാ​ന്ദ് പാ​ഷ​യു​ടെ സ​ഹോ​ദ​ര​ന്‍ കാ​സിം ആ​ണ് കൊ​ല​യാ​ളി. മാ​താ​പി​താ​ക്ക​ള്‍ ജോ​ലി​ക്കാ​യി പു​റ​ത്തും മു​ത്ത​ശ്ശി പ​ച്ച​ക്ക​റി വാ​ങ്ങാ​ന്‍ ക​ട​യി​ലും പോ​യ സ​മ​യ​ത്താ​യി​രു​ന്നു കൊ​ല​പാ​ത​ക​ങ്ങ​ള്‍. കാ​സിം മാ​ന​സി​ക പ്ര​ശ്‌​നം ഉ​ള്ള​യാ​ള്‍ എ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി.