കാസർഗോട്ട് ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു, പശുവും ചത്തു
Monday, July 28, 2025 12:15 PM IST
കാസർഗോഡ്: ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. കോളിയടുക്കം സ്വദേശി കുഞ്ഞുണ്ടൻ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
പശുവിനെ മേയ്ക്കാൻ വയലിലേക്ക് പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നും ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് പശുവും ചത്തു.
രാവിലെ 11നാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഉടൻ പോലീസ് കെഎസ്ഇബിയിൽ വിളിച്ച് വൈദ്യുതി ഓഫ് ചെയ്യാൻ നിർദേശം നൽകി. തുടർന്നു പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.