കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്റിനു പുറത്തും പ്രതിഷേധിച്ച് ഇടത് എംപിമാർ
Monday, July 28, 2025 1:26 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധവുമായി ഇടത് എംപിമാർ.
രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.