പോ​ർ​ട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജ​ർ​മ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഫോ​ർ ജി​യോ​സ​യ​ൻ​സ​സ് അ​റി​യി​ച്ചു.

10 കി​ലോ​മീ​റ്റ​ർ (6.21 മൈ​ൽ) ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി​യും ഇ​തു സ്ഥി​രീ​ക​രി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യ​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല.

ആ​ൻ​ഡ​മാ​ൻ ക​ട​ലും ചു​റ്റു​മു​ള്ള ദ്വീ​പു​ക​ളും സ​ജീ​വ​മാ​യ ഭൂ​ക​മ്പ മേ​ഖ​ല​യി​ലാ​ണു സ്ഥി​തി ചെ​യ്യു​ന്ന​ത്. ഡ​ൽ​ഹി-​എ​ൻ‌​സി‌​ആ​റി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട് ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്.