നിമിഷപ്രിയ കേസ്; വധശിക്ഷ ഒഴിവാക്കിയെന്ന വാര്‍ത്ത പിന്‍വലിച്ച് കാന്തപുരത്തിന്റെ ഓഫീസ്
Tuesday, July 29, 2025 11:07 AM IST
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാര്‍ത്ത പിന്‍വലിച്ച് കാന്തപുരത്തിന്റെ ഓഫീസ്. വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതിന് പിന്നാലെയാണ് നേരത്തേ എക്സില്‍ പങ്കുവച്ച വാര്‍ത്ത പിന്‍വലിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ വിദേശകാര്യവൃത്തങ്ങൾ അറിയിച്ചത്.
സനയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലീയാരുടെ ഓഫീസ് തിങ്കളാഴ്ച വ്യക്തമായിരുന്നു. ഇത്
വാർത്താ ഏജന്‍സിയായ എഎന്‍ഐ ഷെയര്‍ ചെയ്തിരുന്നു. എഎന്‍ഐയുടെ ട്വീറ്റ് കാന്തപുരവുമായി ബന്ധപ്പെട്ട എക്സ് അക്കൗണ്ടിലും പങ്കുവച്ചിരുന്നു. എന്നാൽ ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.