"മതപരിവര്‍ത്തനക്കാരെ ഇനിയും കൈകാര്യം ചെയ്യും': ഭീഷണിയുമായി ജ്യോതി ശര്‍മ
Tuesday, July 29, 2025 11:25 AM IST
റായ്പുർ: മതപരിവർത്തനക്കാരെ ഇനിയും മർദിക്കുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും ഹന്ദുക്കളെ മതപരിവർത്തനത്തിനു വിധേയമാക്കിയവരെ മാത്രമാണു കൈകാര്യം ചെയ്തതെന്നും താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ പറഞ്ഞു. ഒരു വാർത്താചാനലിനോട് അവർ ഇക്കാര്യം പറഞ്ഞത്.
മതപരിവർത്തനക്കാരെ തടയുക എന്നതു ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും അവർ വെളിപ്പെടുത്തി.
താനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ഇനിയും തുടരുമെന്നും ജ്യോതി ശർമ പറഞ്ഞു.