നിറപുത്തരി; ശബരിമല നട തുറന്നു
Tuesday, July 29, 2025 6:14 PM IST
പത്തനംതിട്ട: നിറപുത്തിരി പൂജകൾക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു.
ബുധനാഴ്ചയാണ് നിറപുത്തരി. ബുധനാഴ്ച പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും. നിറ പുത്തരിയ്ക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര രാത്രി എട്ടിന് സന്നിധാനത്തെത്തും.
അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. പൂജകൾ പൂർത്തിയാക്കി 30ന് രാത്രി പത്തിന് നട അടയ്ക്കും.