വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച കേസ്; അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
Tuesday, July 29, 2025 7:57 PM IST
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
ആറ്റിങ്ങല്‍ ഗവ.ബോയ്സ് എച്ച്എസ്എസിലെ അധ്യാപകന് വി.അനൂപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി.
അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതികൾ ലഭിച്ചിരുന്നു.